
മത്സരം പൊടിപാറിയ നിലമ്പൂര്‍ മണ്ഡലത്തില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്. 2006ലെ തെരഞ്ഞെടുപ്പില്‍ 18,070 വോട്ട് ഭൂരിപക്ഷം നേടിയ ആര്യാടന്‍റെ വിജയം ഇത്തവണ അനായാസമാവില്ലെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ ചോക്കാട്, കാളികാവ്, ചാലിയാര്‍ പഞ്ചായത്തുകള്‍ മണ്ഡലത്തില്‍നിന്ന് വേറിട്ടതാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിന് കാരണം. 77.7 ശതമാനമാണ് ഇത്തവണ വോട്ടിങ് നില. 2006ല്‍ ഇത് 72.25 ശതമാനമായിരുന്നു. ശതമാനം കൂടിയത് തങ്ങള്‍ക്ക് തുണയായതായി ഇരു മുന്നണികളും അവകാശപ്പെടുന്നു. എന്നാല്‍, യു.ഡി.എഫ് മുന്നണിയിലെ ഉലച്ചില്‍ അവസാന ഘട്ടത്തില്‍ തങ്ങള്‍ക്ക് ഗുണകരമായെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു.
മണ്ഡലത്തില്‍ ഇക്കുറി മത്സരം കടുത്തതായിരുന്നെങ്കിലും ആര്യാടന്‍റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ എത്രകണ്ട് വോട്ട് പിടിക്കുന്നുണ്ട് എന്നത് ഇത്തവണ ജയപരാജയങ്ങളെ സ്വാധീനിക്കും.
2,000നും 3,000നുമിടയില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രഫ. തോമസ് മാത്യു ജയിക്കുമെന്ന് ബൂത്തുതലത്തിലുള്ള കണക്കുകള്‍ നിരത്തി എല്‍.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കടപ്പാട് - മാധ്യമം
No comments:
Post a Comment